വിശാഖപട്ടണത്ത് ക്ഷേത്ര മതിൽക്കെട്ട് തകർന്നുവീണ് ഏഴ് പേർ മരിച്ചു

ആന്ധ്രാപ്രദേശിൽ ക്ഷേത്ര മതിൽക്കെട്ട് തകർന്നുവീണുണ്ടായ അപകടത്തിൽ ഏഴ് തീർത്ഥാടർ മരിച്ചു. നിരവധി പേർക്ക് ഗുരുതര പരിക്കുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ വിശാഖപട്ടണം ശ്രീ വരാഹലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലായിരുന്നു അപകടം. കനത്ത മഴയിൽ കുതിർന്ന ക്ഷേത്രമതിൽ നിലംപൊത്തുകയായിരുന്നു. ക്ഷേത്രത്തിലെ ചന്ദനോത്സവത്തിൽ പങ്കെടുക്കാനെത്തിയവരാണ് അപകടത്തിൽപ്പെട്ടത്.
dfvsdsfdsdfsa