രാഷ്ട്രീയഗോദയിൽ കരുത്തുറ്റ മത്സരാർത്ഥി വിനേഷ് ഫോഗട്ട്


ന്യൂഡൽഹി: രാഷ്ട്രീയഗോദയിൽ കരുത്ത് കാട്ടി വിനേഷ് ഫോഗട്ട് ഹരിയാന നിയമസഭ തെരഞ്ഞെ‌ടുപ്പിൽ മുന്നേറുകയാണ്. ജുലാനയിൽ നിന്നും കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന വിനേഷിന്‍റെ മുന്നേറ്റം ഇന്ത്യൻ രാഷ്ട്രീയം ഉറ്റുനോക്കുന്ന ഒരിടം കൂടിയാണ്. ഫോഗട്ടിന്‍റെ താരശക്തിയിൽ വേലിയേറ്റം തങ്ങൾക്കനുകൂലമാക്കാൻ കോൺഗ്രസ് പരമാവധി ശ്രമിച്ചിരുന്നു.

ജിന്ദ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ മണ്ഡലം ഫോഗട്ടിന്‍റെ സ്ഥാനാർത്ഥിത്വത്തെത്തുടർന്ന് വ്യാപകമായി ശ്രദ്ധ ആകർഷിച്ചിരുന്നു. 19 വർഷത്തെ പരാജയ പരമ്പര തകർക്കനാണ് ഫോഗട്ടിനെ മുന്നിൽ നിർത്തി കോൺഗ്രസ് ശ്രമിക്കുന്നത്. ബിജെപിയുടെ യോഗേഷ് ബൈരാഗിയുമായാണ് ഫോഗട്ട് ഏറ്റുമുട്ടുന്നത്.

article-image

sdfsdf

You might also like

  • Straight Forward

Most Viewed