നീറ്റ് ക്രമക്കേടിന് കൂടുതല്‍ തെളിവുകള്‍; പരീക്ഷാ കേന്ദ്രത്തിലേക്കുള്ള ചോദ്യപേപ്പര്‍ കവറുകള്‍ നേരത്തെ പൊട്ടിച്ചതായി സംശയം


ബിഹാറിലെ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് കൂടുതല്‍ തെളിവുകള്‍. പരീക്ഷാകേന്ദ്രത്തിലേക്കുള്ള ചോദ്യപേപ്പര്‍ കവറുകള്‍ നേരത്തേ പൊട്ടിച്ചെന്ന് സംശയം. കേസില്‍ ബിഹാറില്‍ അറസ്റ്റിലായവരെ സിബിഐ ഡല്‍ഹിയില്‍ എത്തിക്കും. പ്രത്യേക സിബിഐ സംഘം പറ്റ്‌നയിലേക്ക് തിരിച്ചിട്ടുണ്ട്. നീറ്റ് ക്രമക്കേടില്‍ മഹാരാഷ്ട്രയില്‍ രണ്ടുപേര്‍ കൂടി അറസ്റ്റിലായി.

ബീഹാര്‍ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം നടത്തുന്ന അന്വേഷണത്തില്‍ ഗുരുതര ക്രമക്കേടുകളാണ് കണ്ടെത്തിയത്. കത്തിക്കഴിഞ്ഞ നിലയില്‍ കണ്ടെടുത്ത ചോദ്യപേപ്പറുകളുടെ ഫോറന്‍സിക് പരിശോധനയില്‍ യഥാര്‍ത്ഥ ചോദ്യപേപ്പറുമായി സാമ്യത ഉണ്ടെന്ന് കണ്ടെത്തി. ഏതാണ്ട് 68 ചോദ്യങ്ങള്‍ യഥാര്‍ത്ഥ ചോദ്യപേപ്പറിന് സാമാനം. പരീക്ഷ ചോദ്യപേപ്പറിലെയും കണ്ടെടുത്ത ചോദ്യപേപ്പറില്‍ സീരിയല്‍ നമ്പറുകളും ഒന്നായിരുന്നു. ചോദ്യപേപ്പര്‍ സൂക്ഷിക്കുന്ന കവറുകള്‍ ശരിയായ മാതൃകയിലല്ല പൊട്ടിച്ചത് എന്നും അന്വേഷണസംഘം കണ്ടെത്തി. ഇന്ന് പടനയില്‍ എത്തുന്ന സിബിഐ സംഘം ഇതുവരെ അറസ്റ്റിലായ 18 പ്രതികളെ ഡല്‍ഹിയില്‍ എത്തിക്കും എന്നാണ് ലഭിക്കുന്ന വിവരം. കേസുമായി ബന്ധപ്പെട്ട ചോദ്യംചെയിലുകള്‍ ഡല്‍ഹിയില്‍ ആയിരിക്കും നടക്കുക. പരീക്ഷാക്രമകേടില്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്രപ്രധാന രാജി ആവശ്യപ്പെട്ട് എന്‍എസ്യുഐ ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിച്ചു.

നീറ്റ് പരീക്ഷാ ക്രമക്കേട് കേസില്‍ മഹാരാഷ്ട്രയില്‍ രണ്ടുപേര്‍ കൂടി അറസ്റ്റിലായി. സംശയാസ്പദമായ സന്ദേശങ്ങളും പണം ഇടപാടുകളും കണ്ടെത്തിയതിനെ തുടര്‍ന്നാണ് എടിഎസ് അറസ്റ്റ് ചെയ്തത്. കൂടുതല്‍ അന്വേഷണത്തിനായി ലാത്തൂര്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ സുതാര്യത ഉറപ്പാക്കാന്‍ രൂപീകരിച്ച ഉന്നതല സമിതി ഇന്ന് യോഗം ചേര്‍ന്നേക്കും.

article-image

dghghbgnhbnv

You might also like

  • Straight Forward

Most Viewed