യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ കശുമാവിൻ കൊമ്പിൽ തൂങ്ങിയ നിലയിൽ


ഷീബ വിജയൻ I കേരളം

കുറ്റ്യാടി: കുറ്റ്യാടി കള്ളാട് സ്വദേശി അജേഷ് (32), പേരാമ്പ്ര കുയിമ്പിൽ സ്വദേശിനി ശരണ്യ (30) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മാമ്പിലാട് ഭാഗത്തെ വിജനമായ പറമ്പിലെ കശുമാവിൻ കൊമ്പിൽ ഒരേ കയറിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങൾ.

ചൊവ്വാഴ്ച രാവിലെ പുതിയ വീട് വൃത്തിയാക്കാൻ പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ശരണ്യയെ നേരം വൈകിയിട്ടും കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ പേരാമ്പ്ര പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധനയിലാണ് തൊട്ടിൽപ്പാലം കള്ളാട് മലയിലെ മാമ്പിലാട് ഭാഗത്ത് ഇവരെ കണ്ടെത്തിയത്.

മരിച്ച ശരണ്യ വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണ്. അജേഷ് അവിവാഹിതനാണ്. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു.

article-image

േ്ിേ്ി

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed