മുഖ്യമന്ത്രി ചർച്ച: നേതാക്കൾക്ക് കർശന മുന്നറിയിപ്പുമായി കെപിസിസി പ്രസിഡന്റ്
ഷീബ വിജയൻ I കേരളം
തിരുവനന്തപുരം: കോൺഗ്രസിനുള്ളിൽ വർധിച്ചുവരുന്ന മുഖ്യമന്ത്രി ചർച്ചകളിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സംഘടനയ്ക്ക് പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കുന്ന രീതിയിലുള്ള പരസ്യ പ്രസ്താവനകൾ അനുവദിക്കില്ലെന്നും ഇത് ലംഘിക്കുന്നവർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
നേതാക്കൾ ഇത്തരം ചർച്ചകളിൽ നിന്നും പ്രസ്താവനകളിൽ നിന്നും അടിയന്തരമായി പിന്മാറണം. കോൺഗ്രസ് അണികൾക്കിടയിലും യുഡിഎഫിനെ പിന്തുണയ്ക്കുന്ന ജനവിഭാഗങ്ങളിലും ഇത്തരം അനാവശ്യ വിവാദങ്ങൾ വലിയ അസംതൃപ്തിയാണ് ഉണ്ടാക്കിയിരിക്കുന്നത്. വിഷയത്തിൽ എഐസിസി (AICC) കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കങ്ങളിൽ കോൺഗ്രസിനെ വിമർശിച്ച് മുസ്ലിം ലീഗ് കൂടി രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് കെപിസിസി പ്രസിഡന്റിന്റെ ഈ കർശന ഇടപെടൽ. വരാനിരിക്കുന്ന സാഹചര്യങ്ങളെ ബാധിക്കുമെന്നതിനാൽ അച്ചടക്കം പാലിക്കണമെന്ന സന്ദേശമാണ് നേതൃത്വം നൽകുന്നത്.
sdsf



