മൂന്ന് സംസ്ഥാനങ്ങളെ വിറപ്പിച്ച സീരിയൽ കില്ലർ തിരുപ്പതിയിൽ പിടിയിൽ
ഷീബ വിജയൻ
കേരളം ഉൾപ്പെടെയുള്ള മൂന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കൊലപാതകങ്ങളും കവർച്ചകളും നടത്തിവന്ന കൊടും കുറ്റവാളി ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ പോലീസിന്റെ പിടിയിലായി. വിശ്വനാഥ് (പ്രശാന്ത്) എന്ന സീരിയൽ കില്ലറും സഹായി രാജമ്മയുമാണ് അറസ്റ്റിലായത്. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളുമായി അടുപ്പം സ്ഥാപിക്കുകയും പിന്നീട് അവരെ കൊലപ്പെടുത്തി സ്വർണ്ണാഭരണങ്ങൾ കവരുകയുമാണ് ഇയാളുടെ രീതി. കേരളം, കർണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി 21 ഓളം കേസുകളിൽ ഇയാൾ പ്രതിയാണ്.
2018-ൽ കേരളത്തിൽ നടന്ന ഒരു കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട ഇയാൾ ജയിൽ ചാടി ഒളിവിൽ പോവുകയായിരുന്നു. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് കേരള പോലീസ് രണ്ട് ലക്ഷം രൂപ പാരിതോക്ഷികം പ്രഖ്യാപിച്ചിരുന്നു. തിരുപ്പതിയിലെ രാമചന്ദ്രപുരത്ത് മുനീശ്വരി എന്ന സ്ത്രീ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കാൻ പോലീസിനെ സഹായിച്ചത്. ഇയാളിൽ നിന്നും 20 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ കണ്ടെടുത്തു. വിവിധയിടങ്ങളിൽ വ്യാജ പേരുകളിൽ താമസിച്ചുവരികയായിരുന്ന ഇയാളെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പിടികൂടിയത്.
adsadsadsads




