പൂനെയില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിനി ജീവനൊടുക്കി; പീഡനാരോപണത്തെത്തുടര്‍ന്ന് ഗൈഡ് അറസ്റ്റില്‍
ഷീബ വിജയൻ
പൂനെയിൽ മുപ്പതുകാരിയായ പിഎച്ച്ഡി വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഗവേഷണ ഗൈഡിന്റെ പീഡനമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചു. ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയിലെ അസിസ്റ്റന്റ് ഡയറക്ടറായ ഗൈഡിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് ചിഞ്ച്വാഡ് മേഖലയിലെ വസതിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതിയുടെ മോശം പെരുമാറ്റത്തെയും പീഡനത്തെയും കുറിച്ച് പരാമർശിക്കുന്ന ആത്മഹത്യാക്കുറിപ്പ് സംഭവസ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. 2025 ഓഗസ്റ്റ് മുതൽ പ്രതിയുടെ കീഴിൽ ഗവേഷണം നടത്തിവരികയായിരുന്നു യുവതി. സംഭവത്തിൽ പ്രതിക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തു.
asddsadsa
gfdfdg




