സർട്ടിഫിക്കറ്റ് നോക്കിയല്ല കല്യാണത്തിന് പോകുന്നത്: മന്ത്രി വി. ശിവൻകുട്ടി
ഷീബ വിജയൻ
കുംഭമേള വൈറൽ താരത്തിന്റെ വിവാഹത്തിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി മന്ത്രി വി. ശിവൻകുട്ടി. വിവാഹത്തിന് പോകുന്നത് സർട്ടിഫിക്കറ്റ് പരിശോധിച്ചിട്ടല്ലെന്നും കേസ് എടുക്കുന്നെങ്കിൽ എടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയാണ് വിവാഹം കഴിച്ചതെന്ന് മധ്യപ്രദേശ് പോലീസ് കണ്ടെത്തിയതോടെയാണ് വിവാഹം ഉടലെടുത്തത്. എന്നാൽ കേരളത്തിലെത്തിയപ്പോൾ പെൺകുട്ടിയുടെ കൈവശം 18 വയസ്സ് തികഞ്ഞെന്ന രേഖകളുണ്ടായിരുന്നുവെന്നും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ നിർദ്ദേശപ്രകാരം വിവാഹത്തിന് ശേഷമാണ് ജനന സർട്ടിഫിക്കറ്റ് റദ്ദാക്കിയതെന്ന കാര്യത്തിൽ ദുരൂഹതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
defwfdfdeewd




