കെ.ആർ. ചന്ദ്രൻ അനുസ്മരണ യോഗം സൽമാബാദിൽ സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: വടകര സഹൃദയവേദി മുൻ പ്രസിഡന്റും പ്രമുഖ സാമൂഹിക പ്രവർത്തകനുമായിരുന്ന കെ.ആർ. ചന്ദ്രന്റെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ യോഗം സംഘടിപ്പിച്ചു. സൽമാബാദിലെ സഹൃദയവേദി ഓഫീസിൽ വെച്ച് നടന്ന യോഗത്തിൽ പ്രസിഡന്റ് എൻ.പി. അഷ്‌റഫ് അധ്യക്ഷത വഹിച്ചു.
മൗനപ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ വിജയൻ കാവിൽ സ്വാഗതം പറഞ്ഞു. രക്ഷാധികാരികളായ എം. ശിവദാസ്, സുരേഷ് മണ്ടോടി, ട്രഷറർ വി.പി. രഞ്ജിത് എന്നിവർ കെ.ആർ. ചന്ദ്രന്റെ സാമൂഹിക പ്രവർത്തനങ്ങളെ അനുസ്മരിച്ചു സംസാരിച്ചു. വിനീഷ് എൻ.പി, ഷാജി വളയം, ശ്രീജിത്ത് മൊകേരി, സുനിൽ വില്യാപള്ളി, ബാബു എം.എം, വനിതാവേദി സെക്രട്ടറി ശ്രീജി രഞ്ജിത്, ബിജു കൃഷ്ണകൃപ എന്നിവരും അനുസ്മരണ പ്രഭാഷണം നടത്തി.
മികച്ച ഗായകൻ കൂടിയായിരുന്ന കെ.ആർ. ചന്ദ്രന്റെ സ്മരണാർത്ഥം അദ്ദേഹം പാടാറുള്ള പ്രിയപ്പെട്ട ഗാനങ്ങൾ സഹൃദയവേദി അംഗം അനിൽകുമാർ ആലപിച്ചു. ചടങ്ങിൽ സഹൃദയവേദി അംഗങ്ങളും വനിതാവേദി പ്രവർത്തകരും പങ്കെടുത്തു.
adfsdsa




