പയ്യന്നൂർ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: ബാങ്ക് രേഖകൾ പുറത്തുവിട്ട് വി. കുഞ്ഞികൃഷ്ണൻ


ശാരിക l കേരളം

കണ്ണൂർ: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ നിർണായക തെളിവുകൾ പുറത്തുവിട്ട് മുൻ സിപിഎം നേതാവും സ്വതന്ത്ര സ്ഥാനാർഥിയുമായ വി. കുഞ്ഞികൃഷ്ണൻ. രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട ബാങ്ക് രേഖകളാണ് കുഞ്ഞികൃഷ്ണൻ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. രക്തസാക്ഷി ഫണ്ടിൽ നിന്ന് അഞ്ചു ലക്ഷം രൂപ ഏരിയാ സെക്രട്ടറി സ്വന്തം പേരിലേക്ക് മാറ്റിയെന്നും ഈ പണം വീട് നിർമാണത്തിന് ഉപയോഗിച്ചുവെന്നുമാണ് ആരോപണം.

ഇതിന്‍റെ കൂടുതൽ തെളിവുകൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നും പയ്യന്നൂരിലെ ജനങ്ങൾ യഥാർഥ വസ്തുതകൾ മനസ്സിലാക്കുമെന്നും അദ്ദേഹം കുറിച്ചു. അഴിമതിക്കാർ ആരാണെന്ന് ജനം വിലയിരുത്തുമെന്നും തന്റെ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ ആരോപണം ഉന്നയിച്ചതിനു പിന്നാലെ കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കിയിരുന്നു.

article-image

dsfdsf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed