കേരളത്തിൽ തെരഞ്ഞെടുപ്പ് പോര് മുറുകുന്നു; ആർഎസ്എസ് ബന്ധം ഉന്നയിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും
ഷീബ വിജയൻ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ കേരളത്തിൽ ബിജെപി 'ഡീൽ' ആരോപണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിൽ വാക്പോര് ശക്തമാകുന്നു. ആർഎസ്എസ് നേതാവ് ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ വി.ഡി. സതീശൻ വിളക്ക് കൊളുത്തുന്ന ചിത്രം ഉയർത്തിക്കാട്ടിയാണ് മുഖ്യമന്ത്രി കടന്നാക്രമണം നടത്തിയത്. 2006-ൽ പറവൂരിൽ നടന്ന ഗോൾവാൾക്കർ ജന്മശതാബ്ദി ആഘോഷത്തിൽ പങ്കെടുത്തത് ഏത് ഡീലിന്റെ ഭാഗമാണെന്ന് സതീശൻ വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.
ഇതിന് മറുപടിയായി മുഖ്യമന്ത്രി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റാണെന്ന് വി.ഡി. സതീശൻ തിരിച്ചടിച്ചു. ആർഎസ്എസിനെ പ്രതിരോധിച്ചത് സിപീഎമ്മാണെന്ന വാദം ജനങ്ങൾ തള്ളിക്കളയുമെന്നും മുൻപ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ സിപീഎം-ബിജെപി സഖ്യത്തെക്കുറിച്ച് ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിന്റെ മുൻ എഡിറ്റർ ബാലശങ്കർ നടത്തിയ വെളിപ്പെടുത്തലിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും സതീശൻ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇരുമുന്നണികളും പരസ്പരം ഉന്നയിക്കുന്ന ഈ ആരോപണങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
saderfdfsdfs



