ക്രഷർ തട്ടിപ്പ് കേസ്: പി.വി. അൻവറിന് ഇഡിയുടെ ക്ലീൻ ചിറ്റ്


ശാരിക l കേരളം

കൊച്ചി: കർണാടകയിലെ ക്രഷർ ബിസിനസിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം നൽകി 50 ലക്ഷം രൂപ തട്ടിയെന്ന കേസിൽ പി.വി. അൻവറിന് ഇഡിയുടെ ക്ലീൻ ചിറ്റ്. മലപ്പുറം സ്വദേശിയായ വ്യവസായിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ തെളിവില്ലെന്ന റിപ്പോർട്ട് കൊച്ചി കലൂർ പിഎംഎൽഎ കോടതിയിലാണ് ഇഡി സമർപ്പിച്ചത്.

നേരത്തെ കേസുമായി ബന്ധപ്പെട്ട് ഇഡി സംഘം പി.വി. അൻവറിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. കർണാടകയിലെ ബൽത്തങ്ങാടി താലൂക്കിലുള്ള തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷറിൽ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പ്രവാസി എൻജിനീയറിൽ നിന്ന് 50 ലക്ഷം രൂപ വാങ്ങി ലാഭവിഹിതം നൽകാതെ വഞ്ചിച്ചു എന്നതായിരുന്നു പരാതിയുടെ അടിസ്ഥാനം.

എന്നാൽ നിലവിൽ ഇഡി നൽകിയ റിപ്പോർട്ട് പ്രകാരം അൻവറിന് ഈ കേസിൽ വലിയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്.

article-image

sdfsdf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed