അമേരിക്കയ്ക്ക് സ്പെയിനിന്റെ വിലക്ക്; ഇറാൻ യുദ്ധത്തിന് വ്യോമപാത നൽകില്ല
ശാരിക l അന്തർദേശീയം
മാഡ്രിഡ്: അമേരിക്കൻ സൈനിക വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമപാത ഉപയോഗിക്കാൻ അനുമതി നൽകില്ലെന്ന് സ്പെയിൻ വ്യക്തമാക്കി. ഇറാനെതിരായ സൈനിക നീക്കങ്ങൾക്ക് സ്പെയിനിലെ സൈനിക താവളങ്ങൾ വിട്ടുനൽകില്ലെന്ന മുൻ തീരുമാനത്തിന് പിന്നാലെയാണ് വ്യോമപാതയ്ക്കും നിരോധനം ഏർപ്പെടുത്തി സ്പാനിഷ് പ്രതിരോധ മന്ത്രി മാർഗരിറ്റ റോബിൾസ് നിലപാട് കടുപ്പിച്ചത്.
ഇറാനിലെ സൈനിക നടപടികൾക്കായി സ്പെയിനിലെ സംയുക്ത സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇത് ലംഘിച്ച് വ്യോമപാത ഉപയോഗിക്കാൻ ശ്രമിച്ചാൽ അത് അനുവദിക്കില്ലെന്ന് പ്രതിരോധ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഇറാനെതിരായ യുദ്ധം തികച്ചും നിയമവിരുദ്ധവും അനീതിയുമാണെന്നാണ് സ്പെയിനിന്റെ ഔദ്യോഗിക നിലപാട്.
സ്പെയിനിന്റെ ഈ തീരുമാനം പശ്ചിമേഷ്യയിലേക്കുള്ള അമേരിക്കൻ വിമാനങ്ങളുടെ ഗതാഗതം സങ്കീർണ്ണമാക്കും. വിമാനങ്ങൾ മറ്റ് ദൈർഘ്യമേറിയ റൂട്ടുകൾ വഴി തിരിച്ചുവിടേണ്ടി വരുന്നത് ഇന്ധനച്ചെലവും യാത്രാസമയവും വർദ്ധിപ്പിക്കും.
dfgdfg



