അഷിത സ്മാരക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ബഹ്‌റൈൻ പ്രവാസി റോയി പൂച്ചേരിലിന് കാവ്യപ്രതിഭ പുരസ്‌കാരം


പ്രദീപ് പുറവങ്കര I ബഹ്റൈൻ

തൃശ്ശൂർ: 2026-ലെ അഷിത സ്മാരക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മലയാള സാഹിത്യ നിരൂപണ രംഗത്തെയും സാഹിത്യ പത്രപ്രവർത്തന രംഗത്തെയും മികച്ച സംഭാവനകൾ പരിഗണിച്ച് കെ.പി. മോഹനൻ മുഖ്യ പുരസ്‌കാരത്തിന് അർഹനായി. 20,001 രൂപയും പ്രശസ്തി പത്രവും ശില്പവുമാണ് പുരസ്‌കാരം.

ബഹ്‌റൈൻ പ്രവാസലോകത്തിന് അഭിമാനമായി പ്രമുഖ സാഹിത്യകാരനും ബഹ്‌റൈൻ പ്രവാസിയുമായ റോയി പൂച്ചേരിൽ 'കാവ്യപ്രതിഭ' പുരസ്‌കാരത്തിന് അർഹനായി. അദ്ദേഹത്തിന്റെ 'കാവ്യ ഭാവനാന്തരങ്ങൾ' എന്ന കൃതിയാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. ബഹ്‌റൈനിലെ സാംസ്‌കാരിക-സാഹിത്യ മേഖലകളിൽ ദീർഘകാലമായി സജീവമായ റോയി പൂച്ചേരിൽ തന്റെ കാവ്യനിരീക്ഷണങ്ങളിലൂടെയും സാഹിത്യ ഇടപെടലുകളിലൂടെയും പ്രവാസലോകത്ത് ശ്രദ്ധേയനാണ്.

മറ്റ് വിഭാഗങ്ങളിൽ ബി.എൻ റോയി (നോവൽ: കാമിനിപുരം), മനോജ് ജാതവേദർ (കഥ: മാന്ത്രികനായ മാൻഡ്രേക്ക്), ഡോ. സാബു കോട്ടുക്കൽ (കവിത: ഇരിപ്പിനെക്കുറിച്ച് ഒരു ലഘു ഉപന്യാസം), ഡോ. കെ. ശ്രീകുമാർ (ജീവചരിത്രം: എം.ടി. വാസുദേവൻ നായർ), ബിന്ദു കാന (ഓർമ്മക്കുറിപ്പ്: ആത്മായനം), ലളിതാംബിക പി (ബാലസാഹിത്യം: പട്ടം), ഹരികൃഷ്ണൻ സി.എസ് (ബാലപ്രതിഭ: അപ്പുണ്ണിയുടെ വായനശാല), പ്രവീൺ കുമാർ ജെ (യുവസാഹിത്യപ്രതിഭ) എന്നിവർ പുരസ്‌കാരങ്ങൾ നേടി.

ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, സന്തോഷ് ഏച്ചിക്കാനം, റോസ്‌മേരി, ഉണ്ണി അമ്മയമ്പലം എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാക്കളെ നിശ്ചയിച്ചത്. ഏപ്രിൽ 4-ന് വൈകിട്ട് തൃശ്ശൂർ സാഹിത്യ അക്കാദമിയിലെ ചങ്ങമ്പുഴ ഹാളിൽ നടക്കുന്ന ചടങ്ങിൽ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

article-image

assasasa

You might also like

  • Lulu Exchange
  • Straight Forward

Most Viewed