അയ്യപ്പസംഗമ വിവാദം: രമേശ് ചെന്നിത്തലയും കെ.സി വേണുഗോപാലും മാപ്പ് പറയേണ്ടിവരും; മന്ത്രി വി.എൻ വാസവൻ
ഷീബ വിജയൻ
കോട്ടയം: ആഗോള അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട സാമ്പത്തിക വിവാദത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ കടുത്ത നിലപാടുമായി ദേവസ്വം മന്ത്രി വി.എൻ വാസവൻ. അഡ്വാൻസ് നൽകിയ തുക ദേവസ്വം ബോർഡിന് തിരികെ ലഭിച്ചുവെന്നും നിയമസഭയിൽ നൽകിയ മറുപടി പൂർണ്ണമായും ശരിയാണെന്നും മന്ത്രി പറഞ്ഞു. വ്യാജപ്രചരണങ്ങൾ നടത്തുന്ന രമേശ് ചെന്നിത്തലയും കെ.സി വേണുഗോപാലും പൊതുജനത്തോട് മാപ്പ് പറയേണ്ടി വരുമെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.
അന്വേഷണം കൃത്യമായ രീതിയിൽ മുന്നോട്ടുപോകുന്നതിലുള്ള വിഷമമാണ് കോൺഗ്രസ് നേതാക്കൾക്കെന്നും മന്ത്രി പരിഹസിച്ചു. കൊടിമരം കേസ് വിജിലൻസ് പരിധിയിൽ എത്തിയതോടെ കൂടുതൽ കള്ളത്തരങ്ങൾ പുറത്തുവരും. ഉമ്മൻചാണ്ടിയെ ജീവിച്ചിരുന്നപ്പോൾ ഏറ്റവും കൂടുതൽ വേട്ടയാടിയത് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനാണെന്നും മന്ത്രി കുറ്റപ്പെടുത്തി. കേരള കോൺഗ്രസ് എമ്മിലെ തർക്കങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് ജോസ് കെ. മാണിയും റോഷി അഗസ്റ്റിനും ചക്കരയും തേനും പോലെയാണെന്നും അവർക്കിടയിൽ ഒരു പ്രശ്നവുമില്ലെന്നും വാസവൻ മറുപടി നൽകി.
asdaadsadsads


