മനുഷ്യക്കടത്ത്: ബഹ്‌റൈനിൽ രണ്ട് ഏഷ്യൻ വംശജർക്ക് അഞ്ച് വർഷം തടവ്


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ജോലി വാഗ്ദാനം നൽകി ആളുകളെ ബഹ്‌റൈനിലെത്തിച്ച് മനുഷ്യക്കടത്ത് നടത്തിയ കേസിലെ രണ്ട് ഏഷ്യൻ വംശജർക്ക് അഞ്ച് വർഷം വീതം തടവ് ശിക്ഷ വിധിച്ചു. ബഹ്‌റൈൻ ഫസ്റ്റ് ഹൈ ക്രിമിനൽ കോടതിയുടേതാണ് വിധി. തടവ് ശിക്ഷയ്ക്ക് പുറമെ ഓരോ പ്രതിയും 2,000 ബഹ്റൈൻ ദിനാർ പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടു.

വിദേശ രാജ്യങ്ങളിൽ നിന്ന് മികച്ച ജോലി വാഗ്ദാനം ചെയ്താണ് പ്രതികൾ ഇരകളെ ബഹ്‌റൈനിലെത്തിച്ചിരുന്നത്. ഇവർ വിമാനത്താവളത്തിൽ എത്തിയ ഉടൻ തന്നെ പ്രതികൾ പാസ്‌പോർട്ടുകൾ കൈക്കലാക്കുകയും ഒരു അപ്പാർട്ട്മെന്റിൽ പൂട്ടിയിടുകയും ചെയ്തു. ഇരകളുടെ സഞ്ചാരസ്വാതന്ത്ര്യം പൂർണ്ണമായും തടഞ്ഞ പ്രതികൾ, ഇവരെ ശാരീരികമായി ഉപദ്രവിക്കുകയും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ നിർബന്ധിക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി.

ബഹ്‌റൈൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റിലെ ആന്റി ഹ്യൂമൻ ട്രാഫിക്കിംഗ് യൂണിറ്റിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്. പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ അന്വേഷണത്തിൽ പ്രതികൾക്കെതിരെ വ്യക്തമായ തെളിവുകൾ ലഭിച്ചു. മോചിപ്പിക്കപ്പെട്ട ഇരകളെ 'നാഷണൽ കമ്മിറ്റി ടു കോംബാറ്റ് ഹ്യൂമൻ ട്രാഫിക്കിംഗിന്റെ' സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇരകളെ അവരുടെ സ്വന്തം രാജ്യങ്ങളിലേക്ക് തിരികെ അയക്കുന്നതിനുള്ള ചിലവുകൾ പ്രതികൾ തന്നെ വഹിക്കണമെന്ന് കോടതി കർശന നിർദ്ദേശം നൽകി. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം പ്രതികളെ ബഹ്‌റൈനിൽ നിന്ന് സ്ഥിരമായി നാടുകടത്താനും കോടതി ഉത്തരവിട്ടു.

article-image

adsdsaads

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed