അയ്യപ്പ സംഗമം തട്ടിപ്പിന് വേണ്ടിയായിരുന്നു; കുറ്റവാളികൾ ജയിലിൽ പോകേണ്ടി വരുമെന്ന് രമേശ് ചെന്നിത്തല
ഷീബ വിജയൻ
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന അഴിമതി ആരോപണങ്ങൾ ഭക്തലക്ഷങ്ങളെ വേദനിപ്പിക്കുന്നതാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ലോക പ്രശസ്തി ലക്ഷ്യമിട്ടാണ് സംഗമം നടത്തിയതെന്ന് അവകാശപ്പെടുമ്പോഴും, ഇപ്പോൾ തട്ടിപ്പിലൂടെയാണ് പ്രശസ്തി ലഭിച്ചിരിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.
സംഭവത്തിൽ സമഗ്രമായ അന്വേഷണം നടക്കുകയാണെങ്കിൽ പല പ്രമുഖരും ജയിലിൽ പോകേണ്ടി വരുമെന്നും ചെന്നിത്തല മുന്നറിയിപ്പ് നൽകി. ഏഴ് കോടി രൂപ ചിലവാക്കി പരിപാടി നടത്തിയ ശേഷം സ്പോൺസർമാരെ തേടി നടക്കുന്നത് വിചിത്രമാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടി ഭയന്നാണ് ഇത്തരം നാടകങ്ങൾ സർക്കാർ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ, സി. ദിവാകരനെ മന്ത്രി ജി.ആർ. അനിൽ അധിക്ഷേപിച്ചത് മ്ലേച്ഛകരമായ നടപടിയാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
eqwewerw


