തൃശൂർ പൂരം കലക്കലിൽ ഒന്നാം പ്രതി അന്നത്തെ കലക്ടർ; ബിജെപി ബന്ധം വ്യക്തമെന്ന് വി.എസ്. സുനിൽകുമാർ


ഷീബ വിജയൻ
തൃശൂർ: കഴിഞ്ഞ തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ അന്നത്തെ ജില്ലാ കലക്ടറെ ഒന്നാം പ്രതിയാക്കി മുൻ മന്ത്രി വി.എസ്. സുനിൽകുമാർ. പൂരം കലക്കാൻ ഗൂഢാലോചന നടന്നുവെന്ന ആരോപണം ശരിവെക്കുന്നതാണ് കലക്ടറുടെ പുതിയ നിയമനമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടാഴ്ചയ്ക്കകം ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ ഉപമുഖ്യമന്ത്രിയുടെ സെക്രട്ടറിയായി കലക്ടർക്ക് നിയമനം ലഭിച്ചത് ഇതിന്റെ തെളിവാണ്.

പൂരം തടസ്സപ്പെട്ട സമയത്ത് ഉന്നത ഉദ്യോഗസ്ഥരോ മന്ത്രിമാരോ ഇടപെടേണ്ടതില്ലെന്ന നിസംഗമായ നിലപാടാണ് കലക്ടർ സ്വീകരിച്ചത്. പൂരം കലക്കി രാഷ്ട്രീയ ലാഭം കൊയ്യാൻ ബിജെപി നടത്തിയ ഗൂഢാലോചനയ്ക്ക് ജില്ലാ ഭരണകൂടം കൂട്ടുനിന്നുവെന്നും സുനിൽകുമാർ ആരോപിച്ചു. തിരുവമ്പാടി ദേവസ്വത്തെ കുറ്റപ്പെടുത്തുന്ന പ്രവണത ശരിയല്ലെന്നും, പോലീസിലെയും ദേവസ്വത്തിലെയും ചില വ്യക്തികൾ ഗൂഢാലോചനയുടെ ഭാഗമായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

article-image

dsafdfsdfs

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed