ആഘോഷരാവുകളുമായി ‘മസ്കത്ത് നൈറ്റ്സ്’ ജനുവരി ഒന്നിന് തുടങ്ങും
ഷീബ വിജയൻ
മസ്കത്ത്: സാംസ്കാരിക-വിനോദ-കായിക പരിപാടികൾ കോർത്തിണക്കിയുള്ള ‘മസ്കത്ത് നൈറ്റ്സ് 2026’ ജനുവരി ഒന്ന് മുതൽ 31 വരെ നടക്കും. ‘സിറാജ്’ എന്ന പ്രതീകാത്മക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇത്തവണത്തെ മേളയിൽ ഡ്രോൺ ലൈറ്റ് ഷോകൾ, സർക്കസ്, പൈതൃക ഗ്രാമം, വാട്ടർ ഫൗണ്ടൻ ഷോകൾ എന്നിവ പ്രധാന ആകർഷണങ്ങളാകും. ഖുറം നേച്ചർ പാർക്ക്, ആമിറാത്ത് പാർക്ക്, റോയൽ ഓപറ ഹൗസ് തുടങ്ങി നഗരത്തിലെ വിവിധയിടങ്ങളിൽ വൈവിധ്യമാർന്ന മത്സരങ്ങളും പ്രദർശനങ്ങളും അരങ്ങേറും.
dasdasadfs
