മനുഷ്യക്കടത്ത് തടയുന്നതിനുള്ള ശ്രമത്തിൽ അന്താരാഷ്ട്ര സഹകരണം ആവശ്യമെന്ന് കുവൈത്ത്


മനുഷ്യക്കടത്ത് മനുഷ്യരാശിയുടെ ഏറ്റവും അപകടകരമായ ഭീഷണികളിൽ ഒന്നാണെന്ന് കുവൈത്ത് നീതിന്യായ മന്ത്രാലയം ആക്ടിങ് അണ്ടർസെക്രട്ടറി ഹാഷിം അൽ ഖല്ലാഫ് പറഞ്ഞു. സൗദി അറേബ്യയിലെ മനുഷ്യാവകാശ സമിതി സംഘടിപ്പിച്ച സെമിനാറിനോടനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മനുഷ്യക്കടത്ത് തടയുന്നതിനുള്ള ശ്രമത്തിൽ അന്താരാഷ്ട്ര സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിന് ഇത്തരം സംരംഭങ്ങൾ പരമപ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യക്കടത്തിനെതിരായ പോരാട്ടത്തിലെ വിജയം ആഗോള സഹകരണത്തിന്‍റെ തലത്തെ ആശ്രയിച്ചിരിക്കുന്നു. മനുഷ്യക്കടത്ത് തടയാൻ കൂടുതൽ വിവര കൈമാറ്റം നിർണായകമാണ്. പ്രശ്ന പരിഹാരത്തിന് സമാനമായ കൂടുതൽ ഒത്തുചേരലുകൾ അനിവാര്യമാണെന്നും സൂചിപ്പിച്ചു.

article-image

asdfef

You might also like

Most Viewed