വൈദ്യുതി ബിൽ അടയ്ക്കാൻ ആവശ്യപ്പെട്ട് ലിങ്ക് സഹിതം വരുന്ന സന്ദേശങ്ങളെ ജാഗ്രതയോടെ സമീപിക്കണമെന്ന് കുവൈത്ത്


വൈദ്യുതി ബിൽ അടയ്ക്കാൻ ആവശ്യപ്പെട്ട് ലിങ്ക് സഹിതം വരുന്ന സന്ദേശങ്ങളെ ജാഗ്രതയോടെ സമീപിക്കണമെന്ന് കുവൈത്ത് വൈദ്യതി−ജല മന്ത്രാലയം.  പിഴയടക്കണം എന്നാവശ്യപ്പെട്ട് വൈദ്യതി മന്ത്രാലയത്തിന്‍റെ പേര് ദുരുപയോഗം ചെയ്ത് പലർക്കും എസ്എംഎസ് സന്ദേശങ്ങൾ എത്തുന്ന സാഹചര്യത്തിലാണ് അധികൃതര്‍ മുന്നറിയിപ്പ്  നിര്‍ദ്ദേശം നല്‍കിയത്.  

പല സന്ദേശങ്ങളും തട്ടിപ്പുകളാകാന്‍ സാധ്യതയുണ്ട്. ഇത്തരം സന്ദേശങ്ങളുടെ ആധികാരികത ഉറപ്പാക്കാതെ ഒരു കാരണവശാലും പ്രതികരിക്കരുത്. വ്യക്തിപരവും സാമ്പത്തികപരവുമായ വിവരങ്ങള്‍ പങ്കുവെക്കുമ്പോള്‍ വളരെ സൂക്ഷിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. വിവിധ സ്ഥാപനങ്ങളുടെ പേരിലുള്ള വ്യാജ വെബ്‌സൈറ്റുകള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ പറഞ്ഞു.

article-image

sdfdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed