നക്ഷത്ര കൊലപാതക കേസിലെ പ്രതിയായ പിതാവ് ട്രെയിനിൽ നിന്ന് ചാടി ജീവനൊടുക്കി

മാവേലിക്കര നക്ഷത്ര കൊലപാതക കേസിലെ പ്രതിയായ പിതാവ് ട്രെയിനിൽ നിന്ന് ചാടി ജീവനൊടുക്കി. ആലപ്പുഴ കോടതിയിൽ ഹാജരാക്കിയശേഷം പ്രതി ശ്രീമഹേഷിനെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകുന്ന വഴി ശാസ്താംകോട്ടയിൽ വച്ച് ഇയാൾ പോലീസിനെ വെട്ടിച്ച് ട്രെയിനിൽ നിന്ന് ചാടുകയായിരുന്നു.
കഴിഞ്ഞ ജൂൺ ഏഴിനു രാത്രി നക്ഷത്രയെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയശേഷം പ്രതി സ്വന്തം അമ്മയേയും വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. റിമാൻഡിൽ കഴിഞ്ഞിരുന്ന ഇയാൾ മാവേലിക്കര സബ് ജയിലിൽവച്ച് കഴുത്തു മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. നക്ഷത്രയുടെ അമ്മ മരിച്ച ശേഷം പ്രതി പുനർവിവാഹത്തിനു ശ്രമിച്ചിരുന്നു. മകൾ ഉള്ളതുകൊണ്ടാണ് വിവാഹം നടക്കാത്തതെന്ന് കരുതിയാണ് പ്രതി കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
dsfgg