ഗാർഹിക തൊഴിലാളി ക്ഷാമം; ആഫ്രിക്കന്‍ രാജ്യങ്ങളിൽനിന്ന് തൊഴിലാളികളെ എത്തിക്കാൻ കുവൈത്ത്


ഗാർഹിക തൊഴിലാളി ക്ഷാമം നേരിടാൻ ആഫ്രിക്കന്‍ രാജ്യങ്ങളിൽനിന്ന് തൊഴിലാളികളെ എത്തിക്കാൻ കുവൈത്ത് ഒരുങ്ങുന്നു. ഇതിനായി സിയറലിയോൺ, ബെനിൻ, നൈജീരിയ അധികൃതരുമായി കുവൈത്ത് ചർ‍ച്ച ആരംഭിച്ചു. ജനംസംഖ്യാനുപാതം നിലനിർ‍ത്തുന്നതിന്‍റെ ഭാഗമായാണ് തൊഴിലാളികളെ കൊണ്ടുവരുന്നത്. ആവശ്യമായ പഠനങ്ങൾ പൂർത്തിയായാൽ, വിദേശകാര്യ മന്ത്രാലയവുമായും പബ്ലിക്ക് അതോറിറ്റി ഓഫ് മാൻപവറുമായും അന്തിമ കരാറുകളിൽ ഒപ്പുവെക്കാൻ ഈ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ കുവൈത്തിലെത്തുമെന്ന് അധികൃതർ‍ അറിയിച്ചു.  നിലവിൽ‍ ഇന്ത്യ, ഇന്തോനേഷ്യ, ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ് രാജ്യങ്ങളിൽ‍ നിന്നുള്ള തൊഴിലാളികളാണ് ഭൂരിപക്ഷവും. ഫിലിപ്പീൻസ് കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളെ അയക്കുന്നത് വിലക്കിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. 

റിക്രൂട്ട്മെന്റിനായി ഫിലിപ്പീൻസിനെ കൂടുതലായി ആശ്രയിക്കുന്നത് അവസാനിപ്പിക്കാനാണ് കുവൈത്ത് തയാറെടുക്കുന്നത്. ഗാർ‍ഹിക തൊഴിലാളികളെ എത്തിക്കുന്ന ഏജന്‍സികൾ‍ക്കു കൂടുതൽ‍ നിബന്ധനകളും നിയമങ്ങളും ഏർ‍പ്പെടുത്തും. നിയമലംഘനം നടത്തിയ ഗാർ‍ഹിക തൊഴിലാളികളുടെ സ്‌പോണ്‍സർ‍മാർ‍ക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ‍ വ്യക്തമാക്കി.

article-image

dhdh

You might also like

  • Straight Forward

Most Viewed