പൊതു ബീച്ചുകളിൽ ബാർബിക്യൂ അനുവദിച്ച് കുവൈത്ത്

മാലിന്യ സംസ്കരണത്തിനും പൊതു ശുചിത്വ നിയന്ത്രണത്തിനും മുനിസിപ്പൽ കാര്യ സഹമന്ത്രിയും വാർത്താവിനിമയ കാര്യ സഹമന്ത്രിയുമായ ഫഹദ് അൽ ഷൂല പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. പൊതു ബീച്ചുകളിൽ ബാർബിക്യൂ അനുവദനീയമാണ് എന്നത് പുതുതായി ഉൾപ്പെടുത്തി.
എന്നാൽ, നടപ്പാതകൾ, തെരുവുകൾ,റോഡുകൾ, സ്ക്വയറുകൾ,പൊതുസ്ഥലങ്ങൾ,പൊതു സൗകര്യങ്ങൾ,സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമി,പാർക്കുകൾ എന്നിവിടങ്ങളിൽ ബാർബിക്യൂ നിരോധിച്ചിരിക്കുന്നു. വാഹനങ്ങളും ബോട്ടുകളും നിയുക്ത സ്ഥലങ്ങൾ ഒഴികെയുള്ള സ്ഥലങ്ങളിൽ ഉപേക്ഷിക്കുന്നത് നിയമനടപടി നേരിടേണ്ടിവരുമെന്നും നഗരസഭ അറിയിച്ചു.
fthfy