വിക്കിപിഡിയക്ക് ബദലായി ഗ്രോക്കിപിഡിയ അവതരിപ്പിച്ച് ഇലോൺ മസ്ക്’, ആദ്യ പതിപ്പെത്തി
ഷീബ വിജയൻ
ന്യൂഡൽഹി I വിക്കിപിഡിയക്ക് ബദലായി ഗ്രോക്കിപിഡിയ അവതരിപ്പിച്ച് ടെക് ബില്യണയർ ഇലോൺ മസ്ക്. എക്സ് എ.ഐ തിങ്കളാഴ്ച പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കിയ ഗ്രോക്കിപിഡിയ 0.1 പതിപ്പിൽ 8.85 ലക്ഷം ലേഖനങ്ങളാണുള്ളത്. എന്നാൽ വിക്കിപിഡിയിൽ ഇംഗ്ലിഷിൽ മാത്രം ഏഴ് ദശലക്ഷത്തിലേറെ ആർട്ടിക്കിളുകളുണ്ട്. വൈകാതെ സൈറ്റിന്‍റെ 1.0 പതിപ്പ് പുറത്തിറങ്ങുമെന്നും നിലവിൽ അവതരിപ്പിച്ചതിനേക്കാൾ പത്തിരട്ടി മികച്ചതാകും അതെന്നും മസ്ക് പറഞ്ഞു. ഇടത് ആശയങ്ങളോട് വിക്കിപിഡിയ ചായ്‍വ് കാണിക്കുന്നുവെന്നും ഇതിനു പരിഹാരമെന്ന നിലയിലാണ് പുതിയ പ്ലാറ്റ്ഫോം ലോഞ്ച് ചെയ്യുന്നതെന്നും മസ്ക് പറഞ്ഞു.
വിക്കിപിഡിയയുടെ സ്ഥിരം വിമർശകനായ മസ്ക്, പ്ലാറ്റ്ഫോം നിയന്ത്രിക്കുന്നത് തീവ്ര ഇടത് ആക്ടിവിസ്റ്റുകളാണെന്ന് ആരോപിക്കുകയും സംഭാവനകൾ നൽകുന്നത് നിർത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. വിവരങ്ങൾ ലഭിക്കാനുള്ള മികച്ച ഉറവിടമായി വിക്കിപിഡിയയെ കാണാനാകില്ലെന്നും എഡിറ്റോറിയൽ കണ്ടന്‍റിൽ വലിയ തോതിൽ തീവ്ര ഇടത് ചായ്‍വുണ്ടെന്നും മസ്ക് പറഞ്ഞു.
dsfdfsdfs
