റഫേൽ യുദ്ധവിമാനത്തിൽ പറന്ന് രാഷ്ട്രപതി ദ്രൗപദി മുർമു


ഷീബ വിജയൻ

ന്യൂഡൽഹി I ഇന്ത്യൻ വ്യോമസേനയുടെ റഫേൽ യുദ്ധവിമാനത്തിൽ പറന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. ഹരിയാന അംബാലയിലെ വ്യോമസേനാ കേന്ദ്രത്തിൽ നിന്നാണ് രാഷ്ട്രപതി റഫേൽ യുദ്ധവിമാനത്തിൽ സഞ്ചരിച്ചത്. രാവിലെ അംബാലയിലെ വ്യോമസേനാ കേന്ദ്രത്തിൽ എത്തിയ രാഷ്ട്രപതിക്ക് വ്യോമസേനാംഗങ്ങൾ ഗാർഡ് ഓഫ് ഹോണർ നൽകി. 2023 ഏപ്രിൽ എട്ടിന് അസമിലെ തേസ്പൂർ വ്യോമസേന കേന്ദ്രത്തിൽ നിന്ന് സുഖോയ്-30 യുദ്ധവിമാനത്തിൽ രാഷ്ട്രപതി സഞ്ചരിച്ചിരുന്നു. മുൻ രാഷ്ട്രപതിമാരായ എ.പി.ജെ അബ്ദുൽ കലാം, പ്രതിഭ പാട്ടിൽ, രാംനാഥ് കോവിന്ദ് എന്നിവർ യുദ്ധവിമാനത്തിൽ യാത്ര ചെയ്തിരുന്നു. കര, നാവിക, വ്യോമ സേനകളുടെ സുപ്രീം കമാൻഡറാണ് രാഷ്ട്രപതി. ഇന്ത്യൻ വ്യോമസേനയുടെ കിരീടമെന്ന് അറിയപ്പെടുന്ന യുദ്ധവിമാനമാണ് സുഖോയ് 30 എം.കെ.ഐ. രണ്ട് പേർക്ക് യാത്ര ചെയ്യാവുന്ന ഇരട്ട സീറ്റ് വിമാനമാണിത്. റഷ്യ വികസിപ്പിച്ചെടുത്ത സുഖോയ് വിമാനം നിർമിച്ചത് ഹിന്ദുസ്ഥാൻ എയ്റോനോട്ടിസ് ലിമിറ്റഡ് ആണ്. മുമ്പ് റോഡിൽ ലാൻഡ് ചെയ്ത് സുഖോയ് വിമാനം ചരിത്രം കുറിച്ചിരുന്നു.

article-image

ോ്േേോോേ

You might also like

  • Straight Forward

Most Viewed