64 ലക്ഷം ചിലവില്‍ നടത്തിയ ക്ലൗഡ് സീഡിങ് ദൗത്യം ഫലം കണ്ടില്ല; ഡല്‍ഹിയില്‍ കൃത്രിമ മഴ പെയ്തില്ല
ഷീബ വിജയൻ
ഡല്‍ഹി I ഡല്‍ഹില്‍ വായുമലിനീകരണം നിയന്ത്രിക്കാന്‍ കൃത്രിമ മഴയ്ക്കായി ആരംഭിച്ച ക്ലൗഡ് സീഡിങ് ദൗത്യം ഫലം കണ്ടില്ല. ഇന്നലെ ഉച്ചയോടെ ക്ലൗഡ് സീഡിങ് നടത്തിയെങ്കിലും മഴ പെയ്യിക്കാനായില്ല. മേഘങ്ങളിലെ ഈര്‍പ്പത്തിന്റെ അംശം 20 ശതമാനത്തില്‍ താഴെയായതിനാലാണ് കൃത്രിമ മഴ പെയ്യിക്കാന്‍ കഴിയാത്തത് എന്നാണ് ഐഐടി കാണ്‍പൂരിന്റെ വിശദീകരണം. ഇന്ന് നടത്താനിരുന്ന ക്ലൗഡ് സീഡിങ് ദൗത്യവും നിര്‍ത്തിവച്ചു. അന്തരീക്ഷത്തിലെ അനുകൂല സാഹചര്യ കടക്കിലെടുത്തായിരിക്കും ദൗത്യം നടത്തുക. ഒരു ക്ലൗഡ് സീഡിങ്ങിന് 64 ലക്ഷം രൂപയാണ് ചിലവ്. കൃത്രിമ മഴയ്ക്കായി ക്ലൗഡ് സീഡിംഗ് ദൗത്യം ലക്ഷ്യം കാണാതെ മലിനീകരണ തോത് കുറയ്ക്കാന്‍ ആകില്ല എന്നാണ് വിലയിരുത്തല്‍. ഡല്‍ഹിയില്‍ പലയിടങ്ങളിലും 300ന് മുകളിലാണ് വായു ഗുണനിലവാര സൂചിക മലിനീകരണത്തോത് രേഖപ്പെടുത്തിയത്.
fxcfx
