ഇവന്റ് പെർമിറ്റുകൾക്കായി ‘വിസിറ്റ് കുവൈത്ത്’ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വരുന്നു

ഷീബ വിജയൻ
കുവൈത്ത് സിറ്റി I ഇവന്റ് പെർമിറ്റുകൾക്കായി ‘വിസിറ്റ് കുവൈത്ത്’ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വരുന്നു. ടൂറിസം, സാംസ്കാരികം, കല, വിനോദം തുടങ്ങിയ പൊതു പരിപാടികൾക്ക് ആതിഥേയത്വം വഹിക്കാൻ പ്രാദേശിക, അന്തർദേശീയ കമ്പനികൾക്ക് ഇതുവഴി അപേക്ഷിക്കാമെന്ന് ഇൻഫർമേഷൻ ആൻഡ് കൾചർ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുറഹ്മാൻ അൽ മുതൈരി അറിയിച്ചു. നവംബർ ഒന്നിന് ആരംഭിക്കുന്ന പ്ലാറ്റ്‌ഫോം ഇവന്റ് ലൈസൻസിംഗും അപേക്ഷ നടപടികളും കൂടുതൽ സുതാര്യവും വേഗതയാർന്നതുമാക്കും. 'വിസിറ്റ് കുവൈത്ത്' വഴി പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള എല്ലാ നടപടികളും ഒരൊറ്റ പോർട്ടലിൽ ഏകോപിപ്പിക്കാനാകും.
ASDASDAS