ട്രാഫിക് സിഗ്നലുകളിലെ മൊബൈൽ ഫോൺ ഉപയോഗം നിയമലംഘനമായി കണക്കാക്കും


ഷീബ വിജയൻ

കുവൈത്ത് സിറ്റി I ട്രാഫിക് സിഗ്നലിൽ കാത്തുനിൽക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് രാജ്യത്തെ ഗതാഗത നിയമങ്ങളുടെ വ്യക്തമായ ലംഘനമാണെന്ന് ആഭ്യന്തര മന്ത്രാലയം. റെഡ് സിഗ്നലിൽ വാഹനം നിശ്ചലമായിരിക്കുമ്പോൾ പോലും ഡ്രൈവിങ്ങിൽ പൂർണ ശ്രദ്ധവേണം. ഈ സമയത്ത് ഡ്രൈവർമാർക്ക് ഫോൺ പിടിക്കാനോ ഉപയോഗിക്കാനോ അനുവാദമില്ല. സിഗ്നലുകളിലെ മൊബൈൽ ഫോൺ ഉപയോഗം ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കാനും, പിറകിലുള്ള വാഹനങ്ങളുടെ യാത്ര തടസ്സപ്പെടുത്താനും കാരണമാകും. മുന്നോട്ടു നീങ്ങാനുള്ള സിഗ്നൽ ലഭിച്ചാലും വാഹനങ്ങൾ നിശ്ചലമാവുന്ന അവസ്ഥയുമുണ്ടാക്കും.

article-image

dwaasdfas

You might also like

  • Straight Forward

Most Viewed