മീനാക്ഷിപുരം സ്പിരിറ്റ് കേസിലെ ഒന്നാം പ്രതിയായ സിപിഎം ലോക്കൽ സെക്രട്ടറി അറസ്റ്റിൽ
ഷീബ വിജയൻ
ഷീബ വിജയൻ I മീനാക്ഷിപുരം സ്പിരിറ്റ് കേസിലെ ഒന്നാം പ്രതിയായ സിപിഎം ലോക്കൽ സെക്രട്ടറി അറസ്റ്റിൽ. പെരുമാട്ടി ലോക്കൽ സെക്രട്ടറി ഹരിദാസ് ആണ് മീനാക്ഷിപുരം പോലീസ് സ്റ്റേഷനിൽ എത്തി പ്രതി കീഴടങ്ങുകയായിരുന്നു. ഇയാൾക്കെതിരെ കേസെടുത്തിരുന്നെങ്കിലും പ്രതി ഒളിവിലായിരുന്നു. പോലീസ് അന്വേഷണം വ്യാപിപ്പിച്ചതോടെ പ്രതി കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം ഹരിദാസിനെ സിപിഎം പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിനും, പാർട്ടിക്ക് അവമതിപ്പ് ഉണ്ടാകുന്നവിധം പ്രവർത്തിച്ചതിനുമാണെ് ഹരിദാസനെ പുറത്താക്കിയതെന്ന് ചിറ്റൂർ ഏരിയ സെക്രട്ടറി പ്രതികരിച്ചു.
നേരത്തെ, കേസിൽ സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനെതിരെ ആരോപണമുയർത്തി ബിജെപി ജില്ലാ പ്രസിഡന്‍റ് പ്രശാന്ത് ശിവൻ രംഗത്തെത്തിയിരുന്നു. മുഖ്യപ്രതി ഹരിദാസ് ജില്ലാ സെക്രട്ടറിയുടെ സന്തത സഹചാരിയാണെന്ന് പ്രശാന്ത് ശിവൻ ആരോപിച്ചിരുന്നു. ജില്ലാ സെക്രട്ടറിക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് കൊണ്ടായിരുന്നു ജില്ലാ പ്രസിഡൻ്റിന്‍റെ ആരോപണം.
തിങ്കളാഴ്ച വൈകീട്ടായിരുന്നു ചിറ്റൂരിൽ 1260 ലിറ്റർ സ്പിരിറ്റ് കണ്ടെത്തിയത്. മീനാക്ഷിപുരം സർക്കാർ പതിയിൽ കണ്ണയ്യന്‍റെ വീട്ടിൽ വെച്ചാണ് സ്പിരിറ്റ് പിടികൂടിയത്. എൽസി സെക്രട്ടറി ഹരിദാസും സഹായി ഉദയനും ചേർന്നാണ് സ്പിരിറ്റെത്തിച്ചതെന്നായിരുന്നു കണ്ണയ്യന്‍റെ മൊഴി.
ാീ്ുൂുൂീൂീൂ
