പിഎം ശ്രീയിൽ സിപിഎം കീഴടങ്ങുമെന്ന് സൂചന; ഇളവ് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് അയക്കാൻ നീക്കം
ഷീബ വിജയൻ
തിരുവനന്തപുരം I പിഎം ശ്രീ ധാരണാപത്രത്തിൽ ഒപ്പുവെച്ചതുമായി ബന്ധപ്പെട്ടുള്ള സിപിഐയുടെ നിലപാടിന് സിപിഎം കീഴടങ്ങുമെന്ന് സൂചന. പദ്ധതിയുമായി ബന്ധപ്പെട്ട് ഇളവ് ആവശ്യപ്പെട്ട് കേന്ദ്രത്തിനു കത്ത് അയക്കാൻ സർക്കാർ തലത്തിൽ ആലോചന. കേന്ദ്രത്തിന് കത്തയക്കാമെന്ന സമവായം സിപിഐക്ക് മുന്നിൽ വയ്ക്കാനാണ് സിപിഎമ്മിന്‍റെ നീക്കം. വിഷയം ചർച്ച ചെയ്യാനായി മുന്നണി യോഗവും ഉടൻ വിളിക്കും. എന്നാൽ കരാർ അതേപടി തുടരുമെങ്കിലും മാനദണ്ഡങ്ങളിൽ ഇളവ് മാത്രമായിരിക്കും ആവശ്യപ്പെടുക.
ഇക്കാര്യത്തിൽ പിന്നീടുള്ള തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണ്. പിഎം ശ്രീയുമായി ബന്ധപ്പെട്ട് സിപിഐ ഉടക്ക് തുടരുന്നതിനിടെയാണ് സിപിഎമ്മിന്‍റെ പുനരാലോചനയെന്നതാണ് പ്രസക്തമാവുന്നത്.
sadadsadsads
