കെ.പി.എ സിത്ര ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ : കൊല്ലം പ്രവാസി അസോസിയേഷൻ (കെ.പി.എ) സിത്ര ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. 2025-ലെ പൊന്നോണം ആഘോഷങ്ങളുടെ ഭാഗമായി കലവറ റെസ്റ്റോറന്റിൽ വച്ച് കെ.പി.എ അംഗങ്ങളുടെ പങ്കാളിത്തത്തോടെയാണ് പരിപാടികൾ നടന്നത്.

കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ലോകകേരളസഭ അംഗവും സാമൂഹ്യപ്രവർത്തകനുമായ ഷാജി മൂതൽ മുഖ്യാതിഥിയായി പങ്കെടുത്തു. ഏരിയ പ്രസിഡന്റ് വിനീഷ് മോഹനൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഏരിയ സെക്രട്ടറി അരുൺ കുമാർ സ്വാഗതം പറഞ്ഞു. കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ട്രഷറർ മനോജ് ജമാൽ, വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ്, അസിസ്റ്റന്റ് ട്രഷറർ കൃഷ്ണകുമാർ, മുൻ അസിസ്റ്റന്റ് ട്രഷറർ ബിനു കുണ്ടറ, ഏരിയ കോ-ഓർഡിനേറ്റർമാരായ സിദ്ദിഖ് ഷാ, ഫൈസൽ പത്തനാപുരം, ജോയിന്റ് സെക്രട്ടറി വിഷ്ണു ഷാജി, വൈസ് പ്രസിഡന്റ് മനാഫ് ബഷീർ എന്നിവർ ആശംസകൾ അറിയിച്ചു. ഏരിയ ട്രഷറർ ഷാൻ അഷ്‌റഫ് നന്ദി രേഖപ്പെടുത്തി.

സെൻട്രൽ, ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങളും പ്രവാസശ്രീ അംഗങ്ങളും ഓണാഘോഷ പരിപാടികളിൽ സജീവമായി പങ്കെടുത്തു. വിഭവസമൃദ്ധമായ ഓണസദ്യയും കെ.പി.എ അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും ആഘോഷങ്ങളെ ശ്രദ്ധേയമാക്കി.

article-image

aa

You might also like

  • Straight Forward

Most Viewed