ദുബൈയിൽ ഹോട്ടൽ, ആശുപത്രി യാത്രക്കും പറക്കും ടാക്സി വരുന്നു
ഷീബ വിജയൻ
ദുബൈ I ഹോട്ടൽ, ആശുപത്രി യാത്രകൾക്ക് പറക്കും ടാക്സി ഉപയോഗിക്കാനുള്ള സാധ്യതതേടി അധികൃതർ. പദ്ധതി നടപ്പിലാക്കുന്ന ജോബി ഏവിയേഷനാണ് ഹോട്ടലുകളിലും ആശുപത്രികളിലും നിലവിലുള്ള ഹെലിപ്പാഡുകൾ ഉപയോഗിച്ച് പറക്കും ടാക്സികൾ സർവിസ് നടത്താനുള്ള സാധ്യത പരിശോധിക്കുന്നത്. ഇത് യാഥാർഥ്യമായാൽ ദുബൈ വിമാനത്താവളത്തിൽ നിർമിക്കുന്ന വെർടിപോർട്ടിൽനിന്ന് മദീനത്ത് ജുമൈറയിലേക്കും ബുർജ് അൽ അറബിലേക്കും എട്ടു മിനിറ്റിൽ എത്തിച്ചേരാം. സാധാരണ പകൽ സമയത്ത് 45 മിനിറ്റുവരെ കാറിൽ സഞ്ചരിക്കേണ്ടിവരുന്ന ദൂരമാണ് കുത്തനെ കുറയുക.
ദുബൈയിൽ, ഇലക്ട്രിക് എയർ ടാക്സിയുടെ പരീക്ഷണപ്പറക്കൽ ഇക്കഴിഞ്ഞ ജൂണിൽ വിജയകരമായി പൂർത്തിയാക്കിയിരുന്നു. ജോബി ഏവിയേഷൻ വികസിപ്പിച്ച പറക്കും ടാക്സിയാണ് പരീക്ഷണപ്പറക്കൽ നടത്തിയത്. ദുബൈ-അൽഐൻ റോഡിലെ മാർഗാമിലെ ദുബൈ ജെറ്റ്മാൻ ഹെലിപ്പാഡിലുള്ള ജോബിയുടെ പരീക്ഷണ കേന്ദ്രത്തിലാണ് പരീക്ഷണപ്പറക്കൽ നടന്നത്. നൂതന ഗതാഗത സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിൽ യു.എ.ഇ അതിവേഗത്തിലാണ് മുന്നേറുന്നത്. പൈലറ്റില്ലാ എയര്‍ ടാക്സികള്‍ യാഥാര്‍ഥ്യമാക്കുന്നതിനു മുന്നോടിയായി മേയിൽ അബൂദബിയിൽ പരീക്ഷണ പറക്കലിന് തുടക്കമായിരുന്നു.
asadsasasd
