എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് അഞ്ച് മുതൽ; ഫലപ്രഖ്യാപനം മേയ് എട്ടിന്
ഷീബ വിജയൻ
തിരുവന്തപുരം I സംസ്ഥാനത്ത് ഈ അധ്യയന വർഷത്തെഎസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. എസ്.എസ്.എൽ.സി പരീക്ഷ 2026 മാർച്ച് മാര്‍ച്ച് അഞ്ചിന് ആരംഭിച്ച് 30-ന് അവസാനിക്കും. 4.25 ലക്ഷം കുട്ടികള്‍ പരീക്ഷ എഴുതും. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് തീയതികള്‍ പ്രഖ്യാപിച്ചത്. പരീക്ഷകള്‍ രാവിലെ 9.30-ന് ആരംഭിക്കും.
ജനുവരി 12 മുതല്‍ 22 വരെ ഐടി മോഡല്‍ പരീക്ഷ നടക്കും. എസ്എസ്എല്‍സി മോഡല്‍ പരീക്ഷകള്‍ ഫെബ്രുവരി 16 മുതല്‍ 20 വരെ നടക്കും. മേയ് എട്ടിന് ഫലം പ്രഖ്യാപിക്കാന്‍ സാധിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. എസ്.എസ്.എൽ.സി പരീക്ഷയോടനുബന്ധിച്ച് സംസ്ഥാനത്തുടനീളം 3000 പരീക്ഷാകേന്ദ്രങ്ങളാണ് ഒരുക്കുക. മാർച്ച് അഞ്ചു മുതൽ 27 വരെ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകളും മാർച്ച് ആറു മുതൽ 28 വരെ രണ്ടാംവർഷ പരീക്ഷകളും നടക്കും. ഒന്നാംവർഷ പരീക്ഷ ഉച്ചക്ക് 1.30നും രണ്ടാം വർഷ പരീക്ഷ രാവിലെ 9.30 നും ആരംഭിക്കും.
eqwdsadsa
