മണിപ്പുരിൽ ഗ്രാമത്തലവനെ മർദിച്ചു കൊലപ്പെടുത്തി കുക്കി സംഘം


ഷീബ വിജയൻ

തിരുവന്തപുരം I ഇംഫാൽ: മണിപ്പുരിൽ ഗ്രാമത്തലവനെ മർദിച്ചു കൊലപ്പെടുത്തി കുക്കി സംഘം. തെക്കൻ മണിപ്പൂരിലെ ചുരാചന്ദ്പുർ ജില്ലയിലാണ് യുണൈറ്റഡ് കുക്കി നാഷണൽ ആർമി തീവ്രവാദികൾ ഗ്രാമത്തലവനെ മർദിച്ചു കൊലപ്പെടുത്തിയത്. ഹെംഗ്ലെപ് ഉപവിഭാഗത്തിലെ ടി ഖൊനോംഫായ് ഗ്രാമത്തിന്‍റെ തലവനായ ഹാവോകിപ് (50) ആണ് കൊല്ലപ്പെട്ടത്.

ഇയാളുടെ ശരീരത്തിൽ നിരവധി ചതവുകളും മുറിവുകളുമുണ്ട്. അക്രമികൾ വടികളും മൂർച്ചയുള്ള വസ്തുക്കളും ഉപയോഗിച്ചാണ് ഹാവോകിപിനെ ആക്രമിച്ചതെന്ന് പ്രദേശവാസികൾ പറയുന്നു. ഗുരുതരപരിക്കേറ്റ അദ്ദേഹത്തെ നാട്ടുകാർ ചുരാചന്ദ്പുരിലെ പ്രധാന ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയിൽ വച്ച് മരണത്തിനു കീഴടങ്ങുകയായിരുന്നു.

article-image

േ്ി്്േോി്േോ

You might also like

  • Straight Forward

Most Viewed