ഷാഫി പറമ്പിൽ എം.പി അപകീർത്തിപ്പെടുത്തി; നിയമനടപടി സ്വീകരിക്കാൻ പൊലീസ് ഉദ്യോഗസ്ഥൻ
ഷീബ വിജയൻ
വടകര I തന്റെ ഫോട്ടോ സഹിതം ഷാഫി പറമ്പിൽ എം.പി നടത്തിയ പരാമർശങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ഒരുങ്ങി വടകര കൺട്രോൾ റൂം എസ്.എച്ച്.ഒ അഭിലാഷ് ഡേവിഡ്. തനിക്കെതിരെ ദുരുദ്ദേശപരവും അപകീർത്തികരവുമായ പരാമർശമാണ് എം.പി നടത്തിയത് എന്നാണ് ആക്ഷേപം. എം.പിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി തേടി വടകര റൂറൽ എസ്.പിക്കാണ് അഭിലാഷ് അപേക്ഷ നൽകിയത്.
സംഘർഷത്തിനിടെ അഭിലാഷ് ഡേവിഡാണ് തന്നെ മർദ്ദിച്ചതെന്നായിരുന്നു ഷാഫി പറമ്പിലിന്റെ പ്രധാന ആരോപണം. വാർത്താസമ്മേളനത്തിൽ പേരെടുത്ത് പറഞ്ഞ ഷാഫി പറമ്പിൽ, പാർട്ടിക്ക് വേണ്ടി കൊട്ടേഷൻ പണിയാണ് ഈ പൊലീസ് ഉദ്യോഗസ്ഥൻ ചെയ്യുന്നതെന്നും പറഞ്ഞിരുന്നു. നിയമനടപടി സ്വീകരിക്കാനുള്ള സി.ഐയുടെ അപേക്ഷ എസ്.പി, ഡി.ജി.പിക്ക് കൈമാറിയിട്ടുണ്ട്.
dsdsa
