കുവൈത്തില്‍ എഴുപത് ശതമാനം പേരും വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രി



കുവൈത്ത് സിറ്റി: കുവൈത്തില്‍ ജനസംഖ്യയുടെ 70 ശതമാനം ആളുകള്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രി ശൈഖ് ഡോ. ബാസില്‍ അല്‍ സബാഹ് അറിയിച്ചു. എട്ടു മാസം മുമ്പാണ് കുവൈത്തില്‍ വാക്‌സിനേഷന്‍ ക്യാമ്പയിന്‍ ആരംഭിച്ചത്.
26 ലക്ഷത്തിലധികം പേര്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. കൊവിഡ് ബാധിച്ചുള്ള മരണവും ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും കുറഞ്ഞതായും മന്ത്രി വ്യക്തമാക്കി. സാമൂഹിക പ്രതിരോധശേഷി കൈവരിക്കുന്നതില്‍ രാജ്യം ശരിയായ ദിശയിലാണെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed