ബൂസ്റ്റർ ഡോസ് സ്വീകരിച്ചാൽ പ്രവാസികൾക്ക് കുവൈത്തിൽ പ്രവേശിക്കാം


കുവൈത്തിൽ അംഗീകാരം ഇല്ലാത്ത സിനോഫാം, സിനോവാക്, സ്പുട്നിക് വാക്സിനുകൾ എടുത്തവർ ബൂസ്റ്റർ ഡോസ് സ്വീകരിച്ചാൽ കുവൈത്തിൽ പ്രവേശിക്കാം. ഗവണ്‍മെന്‍റ് കമ്മ്യൂണിക്കേഷൻ ഇത് സംബന്ധിച്ച മാർഗ്ഗനിര്‍ദ്ദേശങ്ങൾ പുറത്തുവിട്ടു. കുവൈത്ത് അംഗീകരിച്ച വാക്സിനുകളിലൊന്നാണ് ബൂസ്റ്റർ ഡോസായി സ്വീകരിക്കേണ്ടത്. ഇന്ത്യ ഉൾപ്പെടെ റെഡ് ലിസ്റ്റിൽ ഉൾപ്പെട്ട ആറു രാജ്യങ്ങളിൽ നിന്ന് നേരിട്ടുള്ള വാണിജ്യ സർവീസുകൾക്ക് മന്ത്രിസഭ കഴിഞ്ഞ ദിവസമാണ് അനുമതി നൽകിയത്. കൊറോണ എമർജൻസി കമ്മിറ്റി നിശ്ചയിക്കുന്ന വ്യവസ്ഥകൾക്ക് അനുസൃതമായാണ് അനുമതി. ഇതുമായി ബന്ധപ്പെട്ടു സെന്‍റര്‍ ഫോർ ഗവണ്‍മെന്‍റ് കമ്മ്യൂണിക്കേഷൻസ് ട്വിറ്ററിൽ പ്രസിദ്ധീകരിച്ച മാർഗ്ഗനിര്‍ദ്ദേശത്തിലാണ് യാത്രക്കാർക്കുള്ള നിബന്ധനകൾ ഉള്ളത്. കുവൈത്ത് അംഗീകരിച്ച വാക്സിൻ ഡോസുകൾ പൂർത്തീകരിച്ചവർക്ക് 72 മണിക്കൂറിനുള്ളിൽ നടത്തിയ പി.സി.ആർ നെഗറ്റിവ് റിപ്പോർട്ട്, ശ്ലോനിക് ആപ് രജിസ്ട്രേഷൻ, ഏഴുദിവസത്തെ ഹോം ക്വാറന്‍റൈന്‍ എന്നിവയാണ് പ്രധാന നിബന്ധനകൾ. ക്വാറന്‍റൈന്‍ നേരത്തെ അവസാനിപ്പിക്കണമെങ്കിൽ പി.സി.ആർ പരിശോധന നടത്തി കോവിഡ് ഇല്ലെന്നു തെളിയിച്ചാൽ മതി. ഫൈസർ, ആസ്ട്രസെനക, മോഡേണ, ജോൺസൻ & ജോൺസൺ എന്നീ വാക്സിനുകളാണ് കുവൈത്ത് അംഗീകരിച്ചിട്ടുള്ളത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed