താലിബാൻ ഭീകരരുടെ ഔദ്യോഗിക വെബ്സൈറ്റ് അപ്രത്യക്ഷമായി


കാബൂൾ: അമേരിക്കയുടെ പിന്തുണയുണ്ടായിരുന്ന അഫ്ഗാൻ സർക്കാരിനെ അട്ടിമറിച്ച് ഭരണം പിടിച്ച താലിബാൻ ഭീകരരുടെ ഔദ്യോഗിക വെബ്സൈറ്റ് അപ്രത്യക്ഷമായി. വെള്ളിയാഴ്ച മുതലാണ് ഇന്‍റർനെറ്റിൽനിന്ന് താലിബാൻ വെബ്സൈറ്റ് അപ്രത്യക്ഷമായത്.  ഇതിനു പിന്നിൽ സാങ്കേതിക പ്രശ്നമാണോ മറ്റെന്തെങ്കിലുമാണോയെന്ന് വ്യക്തമല്ല. 

പാഷ്തോ, ദാരി, അറബി, ഉർദു, ഇംഗ്ലീഷ് ഭാഷകളിൽ താലിബാൻ പ്രത്യേകം വെബ്സൈറ്റുകൾ പ്രവർത്തിപ്പിച്ചിരുന്നു. വെള്ളിയാഴ്ച മുതൽ ഇവയൊന്നിലേക്കും പ്രവേശിക്കാൻ കഴിയുന്നില്ല.

You might also like

  • Straight Forward

Most Viewed