കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകാൻ ഒരുങ്ങി കുവൈത്ത്

കുട്ടികൾക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകാൻ കുവൈത്ത് ആരോഗ്യ മന്ത്രാലയം പദ്ധതിയിടുന്നതായി റിപ്പോർട്ട്. 12 മുതൽ 15 വയസ് വരെയുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ നൽകാനാണ് അധികൃതർ ആലോചിക്കുന്നത്. സെപ്റ്റംബറിൽ സ്‌കൂളുകളിൽ നേരിട്ടുള്ള അധ്യയനം ആരംഭിക്കുന്നതിന് മുമ്പായി കുട്ടികളുടെ വാക്സിനേഷൻ പൂർത്തിയാക്കാനാണ് ആരോഗ്യമന്ത്രാലയം പദ്ധതിയിടുന്നത്. ഏകദേശം രണ്ട് ലക്ഷം കുട്ടികൾക്ക് വാക്സിൻ നൽകേണ്ടിവരുമെന്നാണ് വിലയിരുത്തൽ. അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങൾ 12 വയസ് കഴിഞ്ഞവർക്ക് ഫൈസർ വാക്സിൻ നൽകുന്നുണ്ട്. ഫൈസർ വാക്സിൻ കുട്ടികൾക്ക് നൽകുന്നത് കൊണ്ട് അപകടമില്ലെന്നും പ്രതിരോധ ശേഷി കൈവരിക്കുന്നതിന് ഉപകരിക്കുമെന്നുമാണ് ആരോഗ്യ വിദഗ്ധരുടെ ഉപദേശം.