നാട്ടിലേക്ക് മടങ്ങാന്‍ എയർപോർട്ടിലെത്തിയ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു


കുവൈത്ത് സിറ്റി: നാട്ടിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തിലെത്തിയ പ്രവാസി വിമാനം പുറപ്പെടുന്നതിന് അര മണിക്കൂര്‍ മുന്പ് ഹൃദയാഘാതം മൂലം മരിച്ചു. കുവൈത്തില്‍ 56കാരനായ ബംഗ്ലാദേശ് സ്വദേശി ധാക്കയിലുള്ള വീട്ടിലേക്ക് മടങ്ങാനായി വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഹൃദയാഘാതം സംഭവിച്ചത്. വിമാനം പുറപ്പെടുന്നതിന് വെറും അര മണിക്കൂര്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ഇദ്ദേഹം മരണപ്പെട്ടതെന്ന് പ്രാദേശിക ദിനപ്പത്രത്തെ ഉദ്ധരിച്ച് 'അറബ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു. മൃതദേഹം പരിശോധനയ്ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed