ഇന്ത്യ ഉൾപ്പെടെ 31 രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്ക് കുവൈറ്റിൽ വിലക്ക്

കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വാണിജ്യ സർവീസുകൾ പുനരാരംഭിച്ചു. എന്നാൽ 31 രാജ്യങ്ങളിൽ നിന്നുള്ള രാജ്യാന്തര വിമാന സർവീസുകൾക്ക് വിലക്ക് ഏർപ്പെടുത്തിയതായി കുവൈറ്റ് സിവിൽ ഏവിയേഷന്‍ അറിയിച്ചു. കോവിഡ് വ്യാപനം തടയുന്നതിന്‍റ ഭാഗമായി ആരോഗ്യമന്ത്രാലയത്തിന്‍റെ നിർദേശം അനുസരിച്ചാണ് നടപടി. ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, ഫിലിപ്പൈൻസ് ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്നു വരുന്ന പ്രവാസികൾക്ക് നേരത്തെ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നു.
ഈ രാജ്യങ്ങൾക്കൊപ്പം സിറിയ, സ്പെയിൻ, സിംഗപ്പൂർ, ബോസ്നിയ, ഹെർസഗോവിന, ശ്രീലങ്ക, നേപ്പാൾ, ഇറാക്ക്, മെക്സിക്കോ, ഇന്തോനേഷ്യ, ചിലി തുടങ്ങിയ 24 രാജ്യങ്ങളെ കൂടെ ഉൾപ്പെടുത്തിയാണ് ലിസ്റ്റ് പുതുക്കിയത്. കോവിഡ് വൈറസ് പടരുന്നതിന്‍റെ ഗുരുതരമായ സാഹചര്യവും പ്രത്യാഘാതങ്ങളും കണക്കിലെടുത്താണ് പുതിയ തീരുമാനമെന്ന് അധികൃതർ അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് ഈ രാജ്യങ്ങളിലേക്ക് കുവൈറ്റിൽ നിന്നുള്ള വാണിജ്യ വിമാനസർവീസുകൾ ഉണ്ടാകില്ല.