സ്വദേശികളും പ്രവാസികളും ഇപ്പോൾ വിദേശയാത്ര നടത്തരുതെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം


കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വദേശികളും പ്രവാസികളും ഇപ്പോൾ വിദേശയാത്ര നടത്തരുതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് വൈറസ് ബാധ സൃഷ്ടിച്ച അനിശ്ചിതാവസ്ഥ ഇനിയും നീങ്ങിയിട്ടില്ലാത്തതിനാലും വിവിധ രാജ്യങ്ങൾ മുന്നോട്ടുവെയ്ക്കുന്ന കടുത്ത നിയന്ത്രണങ്ങളും മുൻ‍കരുതലുകളും നിലനിൽക്കെത്തന്നെ രോഗം പടരുകയും ചെയ്യുന്ന സാഹചര്യത്തിലുമാണ് ഇത്തരമൊരു മുന്നറിയിപ്പെന്ന് അധികൃതർ വ്യക്തമാക്കി.

യാത്രകൾ വൈറസ് വ്യാപന സാധ്യത കൂട്ടുമെന്നതിനാൽ സ്വന്തം ആരോഗ്യവും കുടുംബാംഗങ്ങളുടെ ആരോഗ്യവും പരിഗണിച്ച് യാത്രകൾ ഒഴിവാക്കണമെന്നാണ് അധികൃതരുടെ നിർദ്ദേശം. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed