എയർ ഇന്ത്യയുടെ പകുതി നിരക്ക്; കേരളത്തിൽ നിന്ന് യുഎഇയിലേക്ക് വിമാന സർവീസുമായി എമിറേറ്റ്സ് എയർലൈൻസ്


തിരുവനന്തപുരം: എയർ ഇന്ത്യക്ക് പിന്നാലെ യുഎഇയിലേക്ക് വിമാന സർവീസ് പ്രഖ്യാപിച്ച് എമിറേറ്റ്സ് എയർലൈൻസും. എയർ ഇന്ത്യ നിശ്ചയിച്ച ടിക്കറ്റ് നിരക്കിന്റെ പാതി മാത്രമാണ് എമിറേറ്റ്സ് ഈടാക്കുന്നത്. മറ്റന്നാൾ മുതലാണ് സർവീസ് ആരംഭിക്കുക. തിരുവനന്തപുരം കൊച്ചി വിമാനത്താവളങ്ങളിൽ നിന്ന് ദുബൈയിലേക്കാണ് ആദ്യ സർവീസുകൾ നിശ്ചയിച്ചിരിക്കുന്നത്.  കൊച്ചിയിൽ നിന്ന് ദുബൈയിലേക്ക് 12000 രൂപയാണ് ടിക്കറ്റ് നിരക്ക്. 

തുടക്കത്തില്‍ ദുബൈ, ഷാർ‍ജ എന്നിവിടങ്ങളിലേക്കാണ് എയർ ഇന്ത്യ വിമാന സർ‍വീസ് പ്രഖ്യാപിച്ചത്. ബജറ്റ് എയർലൈനാണെങ്കിലും കനത്ത ടിക്കറ്റ് നിരക്കാണ് ഈടാക്കുന്നത്. ദുബൈയിലേക്ക് ചുരുങ്ങിയത് 29,650 രൂപയും ഷാർജയിലേക്ക് വണ്‍വേ ടിക്കറ്റിന് 24,650 രൂപയും നൽകണം.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed