കുവൈത്തിൽ 740 പേർക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിൽ 740 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 487 കുവൈത്തികൾക്കും 253 വിദേശികൾക്കുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 53,580 പേർക്കാണ് വൈറസ് ബാധിച്ചത്.
ഇന്ന് 528 പേർ ഉൾപ്പെടെ 43,214 പേർ രോഗമുക്തി നേടി. ഒരാൾകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 383 ആയി. ബാക്കി 9983 പേരാണ് ചികിത്സയിലുള്ളത്. 157 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.

