കുവൈത്തിൽ 601 പേർക്ക് കൂടി കോവിഡ്
കുവൈത്ത് സിറ്റി: കുവൈത്തിൽ 601 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 402 കുവൈത്തികൾക്കും 199 വിദേശികൾക്കുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 51,245 പേർക്കാണ് വൈറസ് ബാധിച്ചത്. ചൊവ്വാഴ്ച 514 പേർ ഉൾപ്പെടെ 41,515 പേർ രോഗമുക്തി നേടി. നാലുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 377 ആയി. ബാക്കി 9353 പേരാണ് ചികിത്സയിലുള്ളത്. 159 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.

