സ്വർണക്കടത്ത്: മനഃസാക്ഷിയുടെ കോടതിയിലേക്ക് ഈ കേസ് പോകില്ലെന്ന് ആഷിക് അബു
കൊച്ചി: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ പ്രതികരണവുമായി സംവിധായകൻ ആഷിക് അബു. മനഃസാക്ഷിയുടെ കോടതിയിലേക്ക് ഈ കേസ് പോകില്ല എന്നായിരുന്നു ആഷിക് അബു ഫേസ്ബുക്കിൽ കുറിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എഴുതിയ കുറിപ്പിന്‍റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചായിരുന്നു ആഷിക്കിന്‍റെ പ്രതികരണം. സ്വർണ കടത്ത് കേസുമായി ബന്ധപ്പെട്ട എല്ലാവരെയും സമഗ്ര അന്വേഷണം നടത്തി മാതൃകാപരമായ നിയമ നടപടിക്ക് വിധേയമാക്കണമെന്നാണ് കോടിയേരി പറഞ്ഞത്.

