യു.എ.ഇയിൽ ഇന്ന് 532 പേർക്ക് കൂടി കൊവിഡ്: 993 പേർക്ക് രോഗം ഭേദമായി
അബുദാബി: യുഎഇയിൽ കൊവിഡ് രോഗം ഭേദമാകുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. ഇന്ന് 993 പേരാണ് രോഗമുക്തരായത്. 532 പുതിയ കൊവിഡ് കേസുകൾ കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്തു.
ആരോഗ്യ രോഗ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ ഇന്ന് കൊവിഡ് ബാധിച്ച് രാജ്യത്ത് രണ്ടുപേരാണ് മരിച്ചത്. 44,000ത്തിലധികം കൊവിഡ് പരിശോധനകൾ അധികമായി നടത്തി. 52,600 പേർക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 41,714 പേർ ഇതുവരെ രോഗമുക്തി നേടി. മരണസംഖ്യ 326 ആയി.

