മലയാളി വീട്ടമ്മ കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കൊല്ലം ഉമ്മന്നൂർ സ്വദേശി വാലുകറക്കേതിൽ വീട്ടിൽ പെണ്ണമ്മ ഏലിയാമ്മ (65)യാണ് കുവൈത്തിൽ മരിച്ചത്. മകളെ കാണാൻ സന്ദർശ്ശക വിസയിൽ എത്തിയപ്പോഴാണ് കോവിഡ് ബാധിച്ചത്. ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

