യുഎഇയിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം


അബുദാബി: യുഎഇയിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. യുഎഇ സർക്കാരാണ് ഇത് സംബന്ധിച്ച് അറിയിപ്പ് പുറത്തുവിട്ടത്. വിമാനം പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ പരിശോധന നടത്തി കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം സൂക്ഷിക്കാത്തവരെ വിമാനത്തിൽ യാത്ര ചെയ്യാൻ അനുവദിക്കില്ല.  

17 രാജ്യങ്ങളിലെ 106 നഗരങ്ങളിലുള്ള അംഗീകൃത ലബോറട്ടറികളിലാണ് കൊവിഡ് പരിശോധന നടത്തേണ്ടതെന്ന് അധികൃതർ അറിയിച്ചു. വിമാന സർവ്വീസിന്‍റെ രണ്ടും മൂന്നും ഘട്ടങ്ങളുടെ ഭാഗമായി ഉടൻ തന്നെ കൂടുതൽ രാജ്യങ്ങളെയും പട്ടികയിൽ‍ ചേർ‍ക്കും. smartservices.ica.gov.ae. എന്ന വെബ്സൈറ്റിൽ അംഗീകൃത ലബോറട്ടറികളുടെ പട്ടിക ഉൾപ്പെടുത്തിയിട്ടുണ്ട്. 

അംഗീകൃത ലാബ് ഇല്ലാത്ത രാജ്യങ്ങളിൽ നിന്ന് മടങ്ങുന്ന വിദേശികൾക്ക് യുഎഇയിൽ തിരിച്ചെത്തിയാൽ കൊവിഡ് പരിശോധന നടത്താം. 14 ദിവസത്തെ ഹോം ക്വാറന്‍റീനോ ഇൻസ്റ്റിറ്റ്യൂഷണൽ‍ ക്വാറന്‍റീനോ നിർബന്ധമാണ്. ക്വാറന്‍റീനും ചികിത്സയ്ക്കുമുള്ള എല്ലാ ചെലവുകളും വ്യക്തികൾ തന്നെ വഹിക്കണം. അടിയന്തര സാഹചര്യങ്ങളിൽ മടങ്ങി വരുന്ന വിദേശികളുടെ ചെലവ് കന്പനികൾക്ക് വഹിക്കാം. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed